കാൻസറിനെ നേരിടാം റഷ്യ പുതുയതായി ഒരു വാക്സിൻ വികസിപ്പിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, കാൻസർ വാക്സിനുമായി സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. കാൻസർ ബാധിതരായ റഷ്യൻ പൗരന്മാർക്ക് ഈ വാക്സിൻ ഉടൻ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് കഴിഞ്ഞ ഡിസംബറിൽ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലോകത്താകമാനം കാൻസർ രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ, ഈ കണ്ടെത്തൽ ചികിത്സാരംഗത്ത് പുതിയ പ്രതീക്ഷ സൃഷ്ടിക്കുമെന്നാണു വിദഗ്ധർ വിലയിരുത്തുന്നത്. , ‘ലോകത്ത് പതിറ്റാണ്ടുകളായി ഭീഷണിയുയർത്തുന്ന കാൻസറിന് ഇതുവരെ ഒരു സമ്പൂർണ്ണ പ്രതിരോധ വാക്സിൻ കണ്ടെത്താനായിട്ടില്ല എന്നത് റഷ്യ നടത്തുന്ന അവകാശവാദങ്ങളെ സംശയത്തിൻ്റെ നിഴലിൽ നിർത്തുകയാണ്. .
കുറച്ച് തരം കാൻസറുകൾക്കായി വാക്സിനുകൾ നിലവിലുണ്ടെങ്കിലും, മൊത്തത്തിലുള്ള പ്രതിരോധം നൽകുന്ന ഒരു വാക്സിൻ ഇപ്പോഴും വികസനഘട്ടത്തിൽ മാത്രമാണ് ഉള്ളതെന്നാണ് വിദഗ്ധർ പറയുന്നത്. മൂത്ര സഞ്ചിയിലും ചിലതരം പ്രോസ്റ്റേറ്റ് കാൻസറുകളിലും തൊലിപ്പുറത്തുണ്ടാകുന്ന മെലനോമയ്ക്കുമുള്ള വാക്സിനുകൾ നിലവിൽ ഉപയോഗത്തിലാണ്. കൂടാതെ, ശ്വാസകോശ കാൻസറിനെതിരായ വാക്സിനുകൾ വിവിധ രാജ്യങ്ങളിൽ പരീക്ഷണ ഘട്ടത്തിലാണ്.
റഷ്യയുടെ പുതിയ വാക്സിൻ കാൻസർ ചികിത്സയിൽ മാറ്റം കൊണ്ടുവരുമോ എന്നും ഈ കണ്ടെത്തൽ ലോകമെമ്പാടുമുള്ള രോഗികൾക്ക് ആശ്വാസമാകുമോ എന്നുമാണ് ലോകജനത കാത്തിരിക്കുന്നത്
Will Russia Lock Out Cancer?